സോണിയയെ അറസ്റ്റ് ചെയ്യാന്‍ മോദിക്ക് ധൈര്യമില്ല-കെജ്രിവാള്‍

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ  സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമില്ളെന്ന് ഡല്‍ഹി മുഖ്യമന്തി അരവിന്ദ് കെജ്രിവാള്‍. അഴിമതിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മുന്നണി രൂപീകരിച്ചിരിക്കുകയാണ്. മോദിയുടെ വ്യാജ ഡിഗ്രിയെ കുറിച്ച് മിണ്ടില്ളെന്ന് കോണ്‍ഗ്രസും പകരം അഗസ്റ്റ വെസ്റ്റ്ലാന്‍്റ് ഇടപാടില്‍ സോണിയയെ അറസ്ററ് ചെയ്യില്ളെന്ന് ബി.ജെ.പിയും ധാരണയിലത്തെിയിട്ടുണ്ട്.

അഗസ്റ്റ ഇടപാടില്‍ ഇറ്റാലിയന്‍ കോടിതിയുടെ ഉത്തരവില്‍ സോണിയയുടെയും അഹമ്മദ് പട്ടേലിന്‍്റേയും കോണ്‍ഗ്രസ് നേതാക്കളുടേയും പേര് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, സോണിയയെ അറ്സറ്റു ചെയ്യാനുള്ള ധൈര്യം മോദിക്കില്ല. അറസ്റ്റ് പോയിട്ട് സോണിയയെ ചോദ്യം ചെയ്യാന്‍ പോലുമുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ളെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ജന്തര്‍ മന്ദിറില്‍ എ.എ.പി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താങ്കാളെ പ്രധാനമന്ത്രിയാക്കിയത് നടപടിയെടുക്കാനാണ്, അല്ലാതെ തീരുമാനം ഇറ്റാലിയന്‍ കോടതിക്ക് വിടാനല്ല. സോണിയയെ ജയിലിലടച്ചാല്‍ നമ്മുടെ നെഞ്ചളവ് 56 ഇഞ്ചായി വളരുകയേ ഉള്ളൂ. എന്തിനാണ് നിങ്ങളവരെ പേടിക്കുന്നതെന്ന് കെജ്രിവാള്‍ മോദിയോട് ചോദിച്ചു. അഴിമതിക്കാരെ തുറുങ്കിലടക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന മോദി അഗസ്റ്റ വെസ്റ്റ്ലാന്‍്റ് ഇടപാട് അന്വേഷണത്തില്‍ ഒരിഞ്ച് മുന്നോട്ട് നീങ്ങിയിട്ടില്ളെന്ന് കെജ്രിവാള്‍ ആരോപിച്ചു. രണ്ട് വര്‍ഷത്തിനിടെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.