Posted On
date_range Updated On
date_range കാളവണ്ടിയില്‍ വോട്ട് തേടി കരുണാനിധിയുടെ മകന്‍
ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടര്‍മാരെ കാണാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനത്തെുന്നത് കാളവണ്ടിയില്‍. ഇളയമകന്‍ എം.കെ തമിലരസുവാണ് 93കാരനായ പിതാവ് രണ്ടാമതും ജനവിധി തേടുന്ന തിരുവാരൂര്‍ മണ്ഡലത്തില്‍ വേറിട്ട പ്രചാരണവുമായി രംഗത്തിറങ്ങിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50,000 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് കരുണാനിധി ഇവിടെനിന്നും ജയിച്ചത്. അനേകം കര്‍ഷകരുളള മണ്ഡലമായതിനാല്‍ അവരുമായി സംസാരിക്കാനും യാത്രചെയ്യാനും തമിലരസു കാളവണ്ടിയാണ് ഉപയോഗിക്കുന്നത്. മെയ് 16ന് നടക്കുന്ന അസംബ്ളി തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും കോണ്‍ഗ്രസും സംഖ്യത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം കരുണാനിധിയും സോണിയാ ഗാന്ധിയും പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.