ന്യൂഡല്‍ഹി: കര്‍ണാടക ഹൈകോടതിയിലെ ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ കേരള ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സുപ്രീംകോടതി ജഡ്ജിയാവുന്നതോടെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഒഴിവുവരുന്നത്.
നിലവില്‍ കര്‍ണാടക ഹൈകോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ശാന്തനഗൗഡര്‍. അദ്ദേഹം ഉടന്‍തന്നെ കേരള ഹൈകോടതിയിലേക്ക് മാറും.
1958 മേയ് അഞ്ചിന് ജനിച്ച ശാന്തനഗൗഡര്‍ 1980ലാണ് അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നത്. 2003ല്‍ കര്‍ണാടക ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് സുബ്രോ കമാല്‍ മുഖര്‍ജി ഉത്തരാഖണ്ഡ് ഹൈകോടതിയില്‍ അടുത്ത ചീഫ് ജസ്റ്റിസാകും. ഉത്തരാഖണ്ഡിലെ നിലവിലെ ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ ആന്ധ്രപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റിയതോടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.