അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കേന്ദ്രസര്‍ക്കാറിനു സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കേസില്‍ കേന്ദ്രസര്‍ക്കാറിനും സി.ബി.ഐക്കും സുപ്രീംകോടതി നോട്ടീസ് . ഇറ്റാലിയന്‍ കോടതി ഉത്തരവില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പൊതുതാല്‍പര്യ ഹരജിയിലാണ് നോട്ടീസയച്ചത്.

 കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. ജസ്റ്റിസുമാരായ ദീപക്മിശ്ര,ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് നോട്ടീസയച്ചത്. സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ഹരജിക്കാരനായ എം.എല്‍ ശര്‍മ്മയുടെ ആവശ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.