ബ്രാഹ്മണര്‍ മൃഗബലി നടത്തിയത് വിവാദമാവുന്നു.

ഷിമോഗ: യജ്ഞത്തിന്‍െറ ഭാഗമായി ബ്രാഹ്മണ സമുദായത്തില്‍ പെട്ട ഒരു വിഭാഗം  മൃഗബലി നടത്തിയത് കര്‍ണാടകയില്‍ വിവാദമാവുന്നു.എട്ട് ആടുകളെയാണ്  ബ്രാഹ്മണ പുരോഹിതന്‍മാര്‍ മൃഗബലിക്ക് ഉപയോഗിച്ചത്. സോമ യജ്ഞ  എന്ന ആചാരത്തിന്‍െറ ഭാഗമായിരുന്നു ബലികര്‍മ്മം ആചരിച്ചത്. ഈ ആചാരം കര്‍ണാടകയില്‍ നിരോധിച്ചിട്ട് വര്‍ഷങ്ങളായി.കര്‍ണാടകയിലെ ഷിമോഗക്കടുത്തുള്ള മാട്ടൂറിലാണ് സംഭവം നടന്നത്.

ബ്രാഹ്മണ  സമുദായത്തിലെ തന്നെ സന്‍കേതി വിഭാഗമാണ് പ്രധാനമായും ഇത്തരത്തിലുള്ള ആചാരങ്ങളില്‍ വിശ്വസിക്കുന്നത്.ബ്രാഹ്മണ സമുദായങ്ങള്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചക്കു തന്നെ ഇത്  വഴി വെച്ചിരിക്കുകയാണ് . പല സമുദായ നേതാക്കളും ഇതിനകം തന്നെ ആചാരത്തെ വിമര്‍ശിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.സംസ്കൃത പണ്ഡിതനായ ഡോ സനത്ത്കുമാറാണ് സോമയജ്ഞയുടെ പ്രധാന സംഘാടകന്‍.

മൃഗങ്ങളെ കഴുത്ത് നെരിച്ച് കൊന്നതിനു ശേഷം അത് അഗ്നിക്കു സമര്‍പ്പിക്കുന്നതാണു ആചാരം.ഇറച്ചി ഭക്ഷിച്ചതിനു ശേഷം മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികള്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നു.ലോകത്ത് 25,000ത്തില്‍ താഴെയാണ് സന്‍കേതി ബ്രാഹ്മണ സമുദായംഗങ്ങളുടെ എണ്ണം. കന്നട,മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ ഇടകലര്‍ന്ന ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.