Posted On
date_range Updated On
date_range ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ശ്രമം; എട്ടു പേര്‍ പിടിയില്‍
ലഖ്നോ: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്താനുള്ള ശ്രമം യു.പിയിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് വിഭാഗം തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറില്‍നിന്നും യു.പിയില്‍നിന്നുമായി എട്ടുപേരെ അറസ്റ്റ് ചെയ്തു. വാരാണസിയിലെ പരീക്ഷ കേന്ദ്രങ്ങളില്‍നിന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ഗൂഢാലോചന നടത്തിയവരാണ് പിടിയിലായത്. ആഡംബര വാഹനങ്ങളും തോക്കും ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.