പാപ്പരായവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിലക്ക്

ന്യൂഡല്‍ഹി: പാപ്പരായവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമംവരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കുള്‍പ്പെടെ നിരവധി അയോഗ്യതകളാണ് ബി.ജെ.പി എം.പി ഭൂപേന്ദര്‍ യാദവിന്‍െറ നേതൃത്വത്തിലുള്ള പാപ്പരത്ത ബില്‍ സംബന്ധിച്ച സംയുക്തസമിതി ശിപാര്‍ശ ചെയ്തത്. ശിപാര്‍ശകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭ, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നതിന് വിലക്ക് വരും. ഒളിവില്‍ കഴിയുന്ന മദ്യരാജാവ് വിജയ് മല്യയുടെ രാജ്യസഭാംഗത്വത്തിന് അയോഗ്യത കല്‍പിക്കണമെന്ന് പാര്‍ലമെന്‍റ് എതിക്സ് കമ്മിറ്റി ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.