അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമുണ്ടെന്ന് ഗുജറാത്ത് സര്‍വകലാശാല. പുറത്തു നിന്നുള്ള വിദ്യാര്‍ഥിയായി മോദി 1983ല്‍ 62.3 ശതമാനം മാര്‍ക്കോടെയാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയത്. 800ല്‍ 499 മാര്‍ക്ക് ഇദ്ദേഹം നേടിയെന്നാണ് സര്‍വകലാശാല വി.സി എം.എന്‍ പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്ന് മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഗുജറാത്ത്, ഡല്‍ഹി സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. 71 ആണ് മോദിയുടെ റോള്‍ നമ്പര്‍. എന്നാല്‍ മോദി ഡിഗ്രി പഠനം എവിടെ നിന്നാണ് പൂര്‍ത്തിയാക്കിയതെന്ന് വ്യക്തമല്ല.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതായാണ് മോദി വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.