ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 13 ജില്ലകളിലെ 1900 ഹെക്ടറിലേറെ വനമേഖല ചാരമാക്കിയ കാട്ടുതീയണക്കാന്‍ കേന്ദ്ര ദുരന്തനിവാരണ സേനയിറങ്ങി. 135 പേരടങ്ങിയ സംഘത്തിന് പുറമെ ഇന്ത്യൻ എയർ ഫോഴ്സിൻെറ എം.ഐ 17 ഹെലികോപ്ടറും സംസ്ഥാനത്തത്തെിയിട്ടുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ച് ശക്തമായി വെള്ളം ചീറ്റിച്ച് തീയണക്കുകയാണ് സൈന്യം. ചമോലി, പൗരി, രുദ്രപ്രയാഗ്, തെഹ്രി, ഉത്തരകാശി, അൽമോറ, പിത്തോഡ്ഗഡ്, നൈനിറ്റാൾ മേഖലകളിലെ വനത്തിലാണ് അഗ്നിബാധയുള്ളത്.
തീയണക്കുന്നതിനായി 6000 ഉദ്യോഗസ്ഥരെ സർക്കാർ വിന്യസിച്ചു. മൂന്ന് കമ്പനി ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ ഫോഴ്സ്, ആർമി എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണാതീതമായി മാറിയതോടെ കഴിഞ്ഞദിവസമാണ് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കേന്ദ്രസഹായം തേടിയത്. പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ബന്ധപ്പെട്ടവരെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഫെബ്രുവരി മുതൽ സംസ്ഥാനത്ത് കാട്ടുതീ പടർന്ന് 922 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
#NewsUpdates WATCH: Latest visuals of #Uttarakhand fire, 5 districts affected as fire spreads across 1900 hectares… https://t.co/LqxpqybdAA
— News Updates (India) (@NewsUpdatesIN) May 1, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.