കേരള എം.പിമാരെയും ടീസ്​റ്റയെയും ഹൈദരാബാദ്​ സർവകലാശാല കാമ്പസിൽ തടഞ്ഞു

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല കാമ്പസിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ കേരള എം.പിമാരെയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. എം.പിമാരായ എം.ബി രാജേഷ്, എ.സമ്പത്ത്, പി.കെ ബിജു എന്നിവരെയാണ് സർവകലാശാല കാമ്പസിെൻറ കവാടത്തിൽ അധികൃതരുടെ നിർദേശപ്രകാരം തടഞ്ഞത്. ഇതേതുടർന്ന് എം.പിമാർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. തികച്ചും സമാധാനപരമായാണ് തങ്ങൾ അവിടെ എത്തിയതെന്നും എം.പിമാരാണെന്ന് പറഞ്ഞിട്ടും അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും എം.ബി രാജേഷ് പ്രതികരിച്ചു. അനുമതിക്കായി പലവട്ടം ശ്രമിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നിഷേധ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് വെമുലക്ക് നീതി ആവശ്യപ്പെട്ട് തുടരുന്ന സമരത്തിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും െഎക്യദാർഢ്യം ഉയരുന്നുണ്ട്. എന്നാൽ, അധികൃതരുടെ ഭാഗത്തു നിന്നുള്ള കടുത്ത സമീപനങ്ങൾക്ക് അയവു വന്നിട്ടില്ല. ഏറ്റവും ഒടുവിൽ സർവകലാശാലയിലെ സമരത്തിെൻറ കേന്ദ്രമായ രോഹിത് വെമുല സ്തൂപം പൊളിച്ചുമാറ്റാൻ വൈസ്ചാൻസലർ ഡോ. അപ്പറാവു നിർദേശിക്കുകയുണ്ടായി. അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് സ്തൂപം പൊളിച്ചുമാറ്റാൻ നീക്കം നടക്കുന്നത്.  രോഹിത് വെമുലയുടെ ചിത്രങ്ങൾ, അദ്ദേഹത്തിെൻറ വാക്കുകൾ, അർധകായ പ്രതിമകൾ എന്നിവ ചേർന്നതാണ് സ്മാരകം. ജനുവരിയിൽ രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടർന്ന് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും  കേന്ദ്രമായിരുന്നു ഇൗ സ്തൂപം. രോഹിതിെൻറ ആത്മഹത്യക്ക് കാരണക്കാരനായ അപ്പറാവുവിെൻറ രാജിയാവശ്യപ്പെട്ടു നടക്കുന്ന സമരത്തെ ഏതുവിധേനയും തകർക്കാനുള്ള നീക്കമായിട്ടാണ് സമര രംഗത്തുള്ളവർ ഇതിനെ കാണുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.