ബംഗളുരു: കര്‍ണാടകയില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ 30 പേര്‍ക്ക് സസ്പെന്‍ഷന്‍. മാര്‍ച്ച 21ന് നടത്താനിരുന്ന പരീക്ഷ ചോര്‍ന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെച്ചപ്പോഴാണ് വീണ്ടും ചോര്‍ന്നത്. എപ്രില്‍ 12ന് പരീക്ഷം വീണ്ടും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കെമസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇന്ന് വീണ്ടും ചോര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാഭ്യാസ മന്ത്രി കെ. രത്നാകര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
‘ഒരു പ്രവശ്യം കൂടി അവര്‍ പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നു. എന്നിട്ടും പേപ്പര്‍ ചോരുന്നു. ഇനി ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പ് പറയുന്നു. വീണ്ടും എന്തുകൊണ്ട് പേപ്പര്‍ ചോരുന്നു? -വിദ്യാര്‍ഥികളിലൊരാളുടെ ചോദ്യം ഇങ്ങനെയാണ്.
‘വീണ്ടും പരീക്ഷ നടത്തുമ്പോള്‍ പോലും എന്തുകൊണ്ട് ഒരു പേപ്പര്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഇനി മൂന്നാമത് നടത്തുന്ന പരീക്ഷയും ചോരില്ലെന്ന് എന്താണുറപ്പ് ആദ്യത്തെ ചോദ്യപേപ്പറിന്‍റ തെറ്റുകള്‍ തിരുത്താനാണ് ആവശ്യപ്പെടുന്നത്. വീണ്ടുമൊരു പരീക്ഷയെഴുതാന്‍ ഞങ്ങള്‍ക്ക് കഴിയില്ല’. -മറ്റൊരു വിദ്യാര്‍ഥിനിയുടെ അഭിപ്രായം ഇങ്ങനെയാണ്. ഇത്തരം പ്രവണതകള്‍ വളരെയേറെ മനോ വേദനയുണ്ടാക്കുന്നതായി രക്ഷിതാക്കളും പറയുന്നു.
പ്രാഥമികാന്വേഷണത്തില്‍ പരീക്ഷാ സെന്‍ററിനടുത്തുള്ള വനിതാ കോളജില്‍ നിന്നാണ് പേപ്പര്‍ ചോര്‍ന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസിലേക്കുള്ള പരീക്ഷ മാര്‍ച്ച് പതിനൊന്നിനാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.