ഗുവാഹതി: അസമില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ വ്യാജപ്രചാരണവും വ്യാജവാഗ്ദാനങ്ങളും ഉപകരണമാക്കുകയാണ് ബി.ജെ.പിയെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. വ്യാജപ്രചാരണത്തിലും വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നതിലും ബി.ജെ.പി വിദഗ്ധരെന്നും ഗൊഗോയ് ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയാകുന്നതിനും നരേന്ദ്ര മോദി ഇതേ തന്ത്രമാണ് ഉപയോഗിച്ചതെന്നും ഗൊഗോയ് പറഞ്ഞു. തങ്ങളുടെ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്നും സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടെന്നും ബി.ജെ.പി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നയരേഖ അവ്യക്തമായ വീമ്പുപറച്ചിലുകളാണെന്നും അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.