Posted On
date_range Updated On
date_range ഹോളി ദിനത്തില്‍ ‘ശക്തിമാനുമായി’ സെല്‍ഫി
ഡെറാഡൂണ്‍: ഹോളി ദിനത്തില്‍ ഡെറാഡൂണ്‍ പൊലീസിന്‍െറ സെലിബ്രിറ്റിയായത് മറ്റാരുമല്ല കാലിന് പരുക്കേറ്റ ശക്തിമാന്‍ എന്ന കുതിര. അവനുമൊത്ത് സെല്‍ഫിയെടുക്കാനും വര്‍ണം പുരട്ടാനുമുള്ള തിരക്കിലായിരുന്നു പൊലീസ് ഓഫീസര്‍മാരെല്ലാം.
രണ്ടാഴ്ച മുമ്പാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ ഉത്തര്‍ഘണ്ഡ് നിയമസഭാംഗം ഗണേഷ് ജോഷി കുതിരയെ ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുതിരയുടെ കാല്‍ഭാഗം മുറിച്ച് മാറ്റേണ്ടി വരുകയും കൃത്രിമക്കാല്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വ്യാപകമായ വിമര്‍ശമുയരുകയും അറസ്റ്റിലായ എം.എല്‍.എ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലാവുകയും ചെയ്തു. പിന്നീട് 25,000 രൂപ കെട്ടിവെച്ചതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.