Posted On
date_range Updated On
date_range വീട്ടമ്മ അര മണിക്കൂര്‍ ഇ-ടോയ്ലറ്റില്‍ കുടുങ്ങി
വടക്കഞ്ചേരി (പാലക്കാട്): ബസ്സ്റ്റോപ്പില്‍ ഇ ടോയ്ലറ്റില്‍ കയറിയ യാത്രക്കാരിയായ വീട്ടമ്മ അര മണിക്കൂറോളം അതില്‍ കുടുങ്ങി. ഫയര്‍ ഫോഴ്സും പൊലീസും എത്തി ടോയ്ലറ്റിന്‍െറ വാതില്‍ തകര്‍ത്താണ് പുറത്തിറക്കിയത്. ചൊവ്വാഴ്ച രാത്രി 9.30ഓടെ റെസ്റ്റ് ഹൗസ് ബസ്സ്റ്റോപ്പിലാണ് സംഭവം. മുതലമട എടപ്പാറ ഹൗസില്‍ ലിസി (45) ഭര്‍ത്താവുമൊന്നിച്ച് ബന്ധുവിന്‍െറ വീട്ടില്‍ നിന്ന് മടങ്ങാനാണ് ബസ്സ്റ്റോപ്പിലത്തെിയത്. കമ്പ്യൂട്ടര്‍ നിയന്ത്രിതമാണ് ഇ-ടോയ്ലറ്റ്. ഉള്ളില്‍ കടന്നാല്‍ വാതില്‍ അടയുന്ന സംവിധാനമാണ്. അടഞ്ഞ വാതില്‍ തുറക്കാത്തതാണ് പ്രശ്നമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.