പാകിസ്താന്‍െറ പത്താന്‍കോട്ട് അന്വേഷണസംഘം വിസാ അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമാക്രമണം അന്വേഷിക്കാന്‍ ഇന്ത്യയില്‍ ഈ മാസം 27ന് എത്തുന്ന അഞ്ചംഗ പാക് അന്വേഷണസംഘം വിസാ അപേക്ഷ നല്‍കി.
 ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷന് വിസാ അപേക്ഷ ലഭിച്ചിരിക്കെ അന്വേഷണസംഘത്തിന്‍െറ മറ്റു നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്ത് ഉടന്‍ നിശ്ചയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
 സന്ദര്‍ശന വേളയില്‍ വ്യോമതാവളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമോ എന്ന ചോദ്യത്തിന് എല്ലാം ചര്‍ച്ചകളിലൂടെ തീരുമാനിക്കും എന്നായിരുന്നു പ്രതികരണം.
 കഴിഞ്ഞയാഴ്ച നേപ്പാളിലെ പൊഖ്റയില്‍വെച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് അന്വേഷണ സംഘം 27ന് ഇന്ത്യയില്‍ എത്തുമെന്ന പ്രഖ്യാപനമുണ്ടായത്.
അതിനിടെ, പാകിസ്താന്‍െറ ദേശീയ ദിനാഘോഷത്തില്‍ സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് ഒരു മുതിര്‍ന്ന മന്ത്രി പങ്കെടുക്കുമെന്ന് വക്താവ് ഇത് സംബന്ധമായ ചോദ്യത്തോട് പ്രതികരിച്ചു.
അടുത്താഴ്ച വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തുമെന്ന് നേപ്പാളില്‍വെച്ച് പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസ് പറഞ്ഞിരുന്നു.
എന്നാല്‍, വാഷിങ്ടണില്‍ വെച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതകളുണ്ടെങ്കിലും ഇതുസംബന്ധമായി ഒൗദ്യോഗിക തീരുമാനങ്ങളായിട്ടില്ളെന്നും വികാസ് സ്വരൂപ് ചൊവ്വാഴ്ച പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.