മലപ്പുറം: ഝാര്‍ഖണ്ഡില്‍ 15കാരനുള്‍പ്പെടെ, രണ്ട് പോത്തു കച്ചവടക്കാരെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ സമകാലിക ഇന്ത്യയുടെ അവസ്ഥയിലേക്ക് ചേര്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യ എന്ന് ഇംഗ്ലാഷില്‍ എഴുതുമ്പോള്‍ വരുന്ന രണ്ട് ‘ഐ’യുടെ സ്ഥാനത്ത് കൊല്ലപ്പെട്ടവര്‍ തൂങ്ങിനില്‍ക്കുന്നതായി ചിത്രീകരിക്കുന്ന സുമേഷ് ചാലിശ്ശേരിയുടെ പോസ്റ്ററാണ് മണിക്കൂറുകള്‍ കൊണ്ട് ശ്രദ്ധ നേടിയത്.
എന്‍.ഡി.എ ഭരിക്കുന്ന ഇന്ത്യയുടെ സ്ഥിതി ഇതാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സുമേഷ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഫേസ്ബുക് തുറന്നപ്പോള്‍ കണ്ട സുഹൃത്തിന്‍െറ പോസ്റ്റാണ് പോസ്റ്റര്‍ രചിക്കാന്‍ പ്രേരണയായത്. മരിച്ച കുട്ടിയുടെ ചിത്രം കൊടുത്ത് ‘പാകിസ്താനെതിരായ ഇന്ത്യയുടെ ജയം ആഘോഷിക്കാന്‍ ഒരാള്‍ കുറഞ്ഞു’ എന്നായിരുന്നു ആ പോസ്റ്റിലെ അടിക്കുറിപ്പ്. തന്നെ ഇത് വല്ലാതെ അസ്വസ്ഥനാക്കിയെന്ന് സുമേഷ് പറഞ്ഞു.
ജലസംരക്ഷണ സന്ദേശവുമായി സുമേഷ് രചിച്ച ‘വാട്ടര്‍’ പോസ്റ്റര്‍ അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകളുടെ പ്രശംസ നേടിയിരുന്നു. ലോഗോ രൂപകല്‍പനയിലും പ്രാഗല്‍ഭ്യമുണ്ട് തൃത്താല ചാലിശ്ശേരിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുന്ന ഈ 30കാരന്. ചാമപ്പറമ്പില്‍ സുബ്രഹ്മണ്യന്‍െറയും ഭാരതിയുടെയും മകനാണ്.
iNDiA
Posted by Sumesh Chalissery on Sunday, March 20, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.