ഇന്ത്യയിലത്തെിയ 10 പാക് തീവ്രവാദികളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന്

ന്യൂഡല്‍ഹി: ഈ മാസമാദ്യം ഗുജറാത്ത് വഴി ഇന്ത്യയിലേക്ക് കടന്ന 10 പാക് തീവ്രവാദികളില്‍ മൂന്നുപേര്‍  കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റുള്ളവര്‍ എവിടെയാണെന്ന  കാര്യം  കണ്ടത്തെിയതായും സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്ന വിവരം പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനാണ് കൈമാറിയത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് ഗുജറാത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മഹാശിവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലും ദേശീയതലസ്ഥാനത്തെ മാളുകളിലുമെല്ലാം സുരക്ഷ ഏര്‍പ്പെടുത്തി. ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് അംഗങ്ങളാണ് ഇന്ത്യയിലേക്ക് കടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.