ജെ.എന്‍.യു: 21 വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡൽഹി: ജെ.എന്‍.യുവില്‍ നടന്ന അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ പങ്കെടുത്തതിന് 21 വിദ്യാര്‍ഥികള്‍ക്ക്  സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വി.സി നിയോഗിച്ച ഉന്നത തല അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചാണ് ക്യാമ്പസില്‍ ഫെബ്രുവരി ഒന്‍പതിന്  ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. പരിപാടി സംഘടിപ്പിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും എതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.
ഈ ചടങ്ങിൽ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കുറ്റം ചുമത്തിയാണ് ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.