Posted On
date_range Updated On
date_range ഗുജറാത്തില്‍ ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് 11 മരണം
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഗോധ്രാ ജില്ലയിലെ സെഹ്റാ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ബന്ധുവിന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രാക്ടറില്‍ പോയവരാണ് അപകടത്തില്‍പെട്ടത്.
ട്രാക്ടര്‍ പിറകോട്ട് എടുക്കാന്‍ ശ്രമിക്കവെ പെട്ടെന്ന് നിയന്ത്രണം നഷ്ടമാവുകയും തലകീഴായി കിണറ്റിലേക്ക് മറിയുകയുമായിരുന്നു. 20 അടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലേക്കാണ് ആളുകള്‍ വീണത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.