ഫേസ്ബുക് കൂട്ടായ്മയുടെ നേട്ടം, മലയാളികള്‍ക്കും അഭിമാനം

ബംഗളൂരു: വ്യാഴാഴ്ചയിലെ ഹൈകോടതി വിധി ഫേസ്ബുക് കൂട്ടായ്മയുടെ വിജയം. ‘ജസ്റ്റിസ് ഫോര്‍ നോണ്‍ കര്‍ണാടക രജിസ്ട്രേഷന്‍ വെഹിക്ക്ള്‍സ്’ എന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക് കൂട്ടായ്മയില്‍നിന്നാണ് അന്യായ ടാക്സിനെതിരായ നിയമപോരാട്ടങ്ങളുടെ തുടക്കം. രാജ്യത്തിന്‍െറ വിവിധ ഇടങ്ങളിലെ 35,000 പേരുടെ പിന്തുണയുള്ള ഫേസ്ബുക് ഗ്രൂപ്പിലെ ചര്‍ച്ചയില്‍നിന്ന്  ‘ഡ്രൈവ് വിത്തൗട്ട് ബോര്‍ഡേഴ്സ്’ എന്ന ആശയം രൂപംകൊള്ളുകയായിരുന്നു.

ആന്ധ്രപ്രദേശ് സ്വദേശി വസീം മേമനൊപ്പം മലയാളികളായ രോഹിത്, ജിനേഷ്, സന്തോഷ് എന്നിവര്‍ നിയമ പോരാട്ടങ്ങളുമായി രംഗത്തിറങ്ങി. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇവര്‍ നല്‍കിയ നിവേദനത്തില്‍ 75,000 പേര്‍ ഒപ്പുവെച്ചിരുന്നു.  കര്‍ണാടകയുടെ നിലപാടിനെതിരെ സുപ്രീംകോടതിയില്‍ ഇതിനിടെ ഹരജി നല്‍കി. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് കര്‍ണാടക ഹൈകോടതിയിലേക്ക് ഹരജി എത്തിയത്.

പോരാട്ടം അവസാനിപ്പിച്ചിട്ടില്ളെന്നും ഇതിനകം ആജീവനാന്ത നികുതി നല്‍കിയവര്‍ക്ക് അത് തിരിച്ചു ലഭിക്കാനുള്ള നടപടി തുടരുമെന്നും മലയാളിയായ രോഹിത് പറഞ്ഞു. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇതിനായി ഹൈകോടതിയില്‍ ഉടന്‍ പൊതുതാല്‍പര്യ ഹരജി നല്‍കും. ജമ്മു-കശ്മീരില്‍ സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളിലും കൂട്ടായ്മ ഇടപെടുന്നുണ്ട്. റോഡ് സുരക്ഷ, നിയമപാലനം, റോഡ് പരിപാലനം എന്നിവയുമായി മുന്നോട്ടുപോകാനാണ് കൂട്ടായ്മയുടെ ലക്ഷ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.