ആഗ്ര: കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടി വാഹനമിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് മകന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട ഡോ. രമേശ് നാഗറിന്‍െറ മകന്‍ അഭിഷേക് നാഗറാണ് പിതാവിന്‍െറ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചത്.
12 വയസ്സുള്ള മകളും ഒമ്പതുകാരനായ പേരമകനും ഒപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച രമേശ് നാഗറിനെ യമുന എക്സ്പ്രസ്വേയില്‍ ശനിയാഴ്ച രാത്രിയാണ് മന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടിവ്യൂഹത്തിലെ ഹോണ്ട സിറ്റി കാര്‍ ഇടിച്ചത്. സംഭവത്തില്‍ രമേശ് നാഗര്‍ കൊല്ലപ്പെടുകയും മകള്‍ക്കും പേരമകനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ മന്ത്രി വിമുഖത കാട്ടിയതാണ് രമേശിന്‍െറ മരണത്തിനിടയാക്കിയതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.
പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചത്. സംഭവത്തില്‍ വാഹന ഉടമക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഥുര പൊലീസിനെ സമീപിച്ചെങ്കിലും നേരത്തേ കാട്ടിത്തന്ന കാറിനുപകരം DL3C BA 5315 എന്ന കാര്‍ നമ്പര്‍ പരാതിയില്‍ ചേര്‍ക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും അഭിഷേക് ആരോപിച്ചു. ഇടിച്ച കാര്‍ മന്ത്രിയുടെ അകമ്പടിവാഹനമല്ളെന്ന വിശദീകരണമാണ് പൊലീസ് നല്‍കിയതെന്നും ഇത് മന്ത്രിയെ സഹായിക്കാനാണെന്നും രമേശ് പറയുന്നു. എന്നാല്‍, ഇക്കാര്യം റൂറല്‍ എസ്.പി അരുണ്‍കുമാര്‍ നിഷേധിച്ചു. വിഷയത്തില്‍ നീതി ലഭ്യമാക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നാണ് അഭ്യര്‍ഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.