ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ അനുഭവസമ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവശ്യമില്ലായിരിക്കാം; എന്നാല്‍, അത് ആവശ്യമുള്ള ഒരാളുണ്ട്; ഡല്‍ഹി മുഖ്യമന്ത്രിയും രാഷ്ട്രീയ എതിരാളിയുമായ അരവിന്ദ് കെജ്രിവാള്‍.
സംസ്ഥാന ബജറ്റ് തയാറാക്കാന്‍ കെജ്രിവാള്‍ യശ്വന്ത് സിന്‍ഹയുടെ സഹായം തേടിയിരിക്കുകയാണ്. ‘ആപ്’ സര്‍ക്കാര്‍ ബജറ്റിന്‍െറ മാര്‍ഗനിര്‍ദേശകനായി ബി.ജെ.പി നേതാവിനെയാണ് പരിഗണിക്കുന്നത്. മോദിയുടെ അവഗണനയില്‍ വിസ്മരിക്കപ്പെട്ടുകഴിയുന്ന യശ്വന്ത് സിന്‍ഹക്ക് തന്ത്രപരമായ നീക്കത്തിലൂടെ രാഷ്ട്രീയ പുനര്‍ജന്മം നല്‍കുകയാണ് കെജ്രിവാള്‍.
ഈ മാസം 28ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ച് ‘ആപ്പി’ന്‍െറ ഡല്‍ഹി ഡയലോഗ് കമീഷന്‍ യശ്വന്ത് സിന്‍ഹയുമായി ചര്‍ച്ച നടത്തുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കീഴിലുള്ള ധനവകുപ്പിലെ ഓഫിസര്‍മാരുമായും എം.എല്‍.എമാരുമായും സിന്‍ഹ ആശയവിനിമയം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.