ന്യൂഡല്‍ഹി: സ്ത്രീശാക്തീകരണത്തിനപ്പുറത്തേക്ക് ചിന്തിക്കണമെന്നും സ്ത്രീകള്‍ നയിക്കുന്ന വികസനത്തിനായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സ്ത്രീസാമാജികരുടെ ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ സാങ്കേതികമായി കൂടുതല്‍ കരുത്തുറ്റവരാകണമെന്നും ജനപ്രതിനിധികള്‍ എന്നനിലയില്‍ കൂടുതല്‍ കാര്യക്ഷമതയുള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി എന്നനിലയില്‍ സ്വതന്ത്ര പ്രതിച്ഛായ ഉണ്ടാക്കണം. അതോടെ ആശയങ്ങള്‍ അംഗീകരിക്കപ്പെടും. നേതൃത്വം അംഗീകരിച്ചുകിട്ടാന്‍ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വേണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് വാചാലനായ മോദി വനിതാസംവരണ ബില്ലിനെക്കുറിച്ച് ഒരക്ഷരം സംസാരിക്കാന്‍ തയാറായില്ല. കഴിഞ്ഞദിവസം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജനപ്രതിനിധിസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പാര്‍ലമെന്‍റിലെ വനിതാപ്രാതിനിധ്യം ഇതുവരെ മൊത്തം അംഗങ്ങളുടെ 12 ശതമാനത്തിലേറെയാകാന്‍ കഴിഞ്ഞിട്ടില്ളെന്നത് രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നതുവരെ പാര്‍ട്ടികള്‍ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം സ്വമേധയാ വര്‍ധിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.