ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറ നീക്കങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി പൊലീസ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനേതാവിന് പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായാണിതെന്ന് പൊലീസ് വിശദീകരിക്കുന്നു.
പട്യാല കോടതിയില്‍ കനയ്യക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പോറല്‍പോലും ഏല്‍ക്കാത്തവിധം സുരക്ഷയൊരുക്കണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്ന് ഡെപ്യൂട്ടി കമീഷണര്‍ പ്രേംനാഥ് സര്‍വകലാശാലക്ക് നല്‍കിയ കത്തില്‍ പറയുന്നു.
കാമ്പസിനുപുറത്ത് കനയ്യക്കുനേരെ ഉണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയാന്‍ യാത്രയുടെ സ്വഭാവവും മറ്റും വസന്ത് കുഞ്ജ് സ്റ്റേഷന്‍ ഹൗസ് ഓഫിസറെ അറിയിക്കണമെന്നാണ് കത്തിലെ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.