അബ്ദുല്‍ കരീം തുണ്ടയെ  ഡല്‍ഹി കോടതി  കുറ്റമുക്തരാക്കി

ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്നും ബംഗ്ളാദേശില്‍നിന്നുമുള്ള തീവ്രവാദികളെ രാജ്യത്തേക്ക് കടക്കാന്‍ സഹായിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത അബ്ദുല്‍ കരീം തുണ്ടയെയും മറ്റു മൂന്നുപേരെയും ഡല്‍ഹി കോടതി കുറ്റമുക്തരാക്കി. ഇവര്‍ക്കെതിരെയുണ്ടായിരുന്ന നാലു കേസുകളിലും തെളിവില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ കുറ്റമുക്തരാക്കിയത്. 

അബ്ദുല്‍ കരീമിന്‍െറ ഭാര്യാപിതാവ് മുഹമ്മദ് സകരിയ, ഇവരുടെ സഹായികളെന്ന് ആരോപിക്കപ്പെട്ട അലാവുദ്ദീന്‍, ബശീറുദ്ദീന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍. 
മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ 40ഓളം സ്ഫോടന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള തുണ്ട ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ലശ്കറെ ത്വയ്യിബയുടെ ബോംബ് നിര്‍മാണ വിദഗ്ധനെന്ന് ആരോപിക്കപ്പെടുന്ന തുണ്ടയെ കൈമാറണമെന്ന് മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. 2013ല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നാണ് ഡല്‍ഹി സ്വദേശിയായ തുണ്ട അറസ്റ്റിലായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.