ലോക സമാധാനത്തിന് ഇസ് ലാമിനെ തുടച്ചു നീക്കണമെന്ന് ബി.െജ.പി എം.പി

ബെംഗളൂരു: ലോക സമാധാനത്തിന് ഇസ്‌ലാമിനെ തുടച്ച് നീക്കണമെന്ന് ബി.ജെ.പി എം.പി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഇസ്‌ലാമുള്ള കാലത്തോളം ലോകത്ത് തീവ്രവാദം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഉത്തര കന്നഡ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു.
മുസ്‍ലിംകൾക്കെതിരായ കേന്ദ്ര സഹമന്ത്രി റാം ശങ്കർ കതേരിയയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹെഗ്‌ഡെ മുസ്ലിം വിരുദ്ധ പരാമർശവുമായി രംഗത്തെത്തിയത്. ഹിന്ദുക്കളുടെ ശക്തി മുസ്ലിങ്ങളെ അറിയിക്കണമെന്നാണ് കതേരി പ്രസംഗിച്ചത്.

ഹെഗ്ഡെക്കെതിരെ  കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി രാം ശങ്കര്‍ കതേരിയ നടത്തിയ പ്രസംഗം വിവാദത്തിലായിരുന്നു. ഇതിനിടെയാണ് അനന്ത് കുമാറിന്റെ പരാമര്‍ശം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.