ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പാര്‍ട്ടി പുന$സംഘടനക്ക് രൂപം നല്‍കുന്നതിനും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിശ്ചയിച്ച മുതിര്‍ന്ന നേതാക്കളുടെ യോഗം രണ്ടാഴ്ചക്കകം നടന്നേക്കും. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വി.എം. സുധീരനെ മാറ്റാന്‍ എ-ഐ ഗ്രൂപ്പുകള്‍ അരയും തലയും മുറുക്കുന്നതിനിടയിലാണ് ഇത്. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ യോഗം വിളിക്കാന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. കെ.പി.സി.സി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, എം.പിമാര്‍ തുടങ്ങി 50ഓളം പേരുടെ യോഗമാണ് ഡല്‍ഹിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. പങ്കെടുപ്പിക്കേണ്ടവരുടെ പട്ടിക സംസ്ഥാനത്തുനിന്ന് ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. വിദേശ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ തിരിച്ചത്തെിയാലുടന്‍ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം 18ന് ആരംഭിക്കാനിരിക്കേ, ഇതിനോട് അടുത്ത ദിവസങ്ങളാണ് ഉചിതമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.