ടാറ്റ ജപ്പാന്‍ കമ്പനിക്ക് 117 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്

മുംബൈ: ടാറ്റ സണ്‍സ് ലിമിറ്റഡിന് കനത്ത തിരിച്ചടി നല്‍കി ജപ്പാനിലെ എന്‍.ടി.ടി ഡോകോമോ കമ്പനിക്ക് 117 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ പാനലിന്‍െറ വിധി. ടാറ്റ ടെലി സര്‍വിസസും (ടി.ടി.എസ്.എല്‍) ജാപ്പനീസ് കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭത്തില്‍ ടാറ്റ വരുത്തിയ നഷ്ടമാണ് തിരിച്ചടിയായത്. ആര്‍ബിട്രേഷന്‍ പാനലിന്‍െറ വിധിന്യായം തങ്ങള്‍ക്ക് ലഭിച്ചതായും ഇത് പഠിച്ചുവരുകയാണെന്നും ടാറ്റ വക്താവ് അറിയിച്ചു. എന്‍.ടി.ടി ഡോകോമോയുടെ ഓഹരി 7250 കോടി രൂപക്ക് വാങ്ങാന്‍ ടാറ്റ സണ്‍സ് നേരത്തേ മുന്നോട്ടുവെച്ച ശിപാര്‍ശ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിയിരുന്നു.

ജപ്പാനിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ എന്‍.ടി.ടി ഡോകോമോ ടി.ടി.എസ്.എല്ലില്‍ ഉള്ള തങ്ങളുടെ 26.5 ശതമാനം ഓഹരികളും വില്‍ക്കുമെന്ന് അറിയിച്ചു. ഡോകോമോ ഇന്ത്യന്‍ വിപണിയില്‍ കാലുകുത്തിയിട്ട് അഞ്ചു വര്‍ഷമായെങ്കിലും രണ്ടു കമ്പനികളും തമ്മിലുള്ള കരാര്‍ അനുസരിച്ചുള്ള ലക്ഷ്യം കൈവരിക്കുന്നതിലെ പരാജയമാണ് ഡോകോമോയുമായുള്ള തെറ്റിപ്പിരിയലിന് വഴിവെച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.