ഭോപാല്‍: രാഹുല്‍ ഗാന്ധിയെ കണ്ടു പിടിക്കുകയോ എവിടെയാണുള്ളതെന്ന വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ലക്ഷം രൂപ നല്‍കാമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ‘അജ്ഞാതവാസ’ത്തിനു തിരിച്ചതായ വാര്‍ത്തകള്‍ വന്നതിന്‍െറ പശ്ചാത്തലത്തിലാണ് മധ്യപ്രദേശ് ബി.ജെ.പി വക്താവ് ബിജേന്ദ്ര സിങ് സിസോദിയയുടെ പരിഹാസരൂപേണയുള്ള പ്രഖ്യാപനം.
‘രാഹുല്‍ കാ പതാ ബതാവോ, ഏക് ലാക് റുപ്യാ പാവോ’ എന്നാണ് പരസ്യം. ഇത്രയും തുക തന്‍െറ സ്വന്തം പോക്കറ്റില്‍നിന്നു തന്നെ കൊടുക്കുമെന്നും സിസോദിയ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പും രാഹുല്‍ ഇത്തരത്തില്‍ ‘അപ്രത്യക്ഷ’നായിരുന്നു. ഇതേതുടര്‍ന്ന് ഒരുപിടി ചോദ്യങ്ങളുമായി മാധ്യമങ്ങള്‍ ഒപ്പംകൂടുകയും ചെയ്തു. എന്നാല്‍, രാഹുല്‍ തായ്ലന്‍ഡ്, മലേഷ്യ, ബാങ്കോക്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് പിന്നീട് പുറത്തുവന്നു. അതേസമയം, കോണ്‍ഗ്രസ് വക്താവ് രവി സക്സേന ബി.ജെ.പി നേതാവിന് ചുട്ട മറുപടി നല്‍കി. ബി.ജെ.പി നേതാക്കള്‍ ‘രാഹുല്‍ ഫോബിയ’കൊണ്ട് വലയുകയാണ്.
രാഹുലിന്‍െറ വിലാസം കണ്ടത്തെുന്നതിന് സിസോദിയ കാതുകൂര്‍പ്പിക്കുമ്പോള്‍ അദ്ദേഹം എസ്.പി.ജി സുരക്ഷയുള്ള വ്യക്തിയാണെന്നും തന്‍െറ കാവല്‍ഭടന്മാരുടെ നീക്കങ്ങളെക്കുറിച്ചുപോലും പൂര്‍ണ ധാരണയുള്ളയാളാണെന്നും സക്സേന പറഞ്ഞു.
രാഹുലിനെക്കുറിച്ച് അറിയണമെങ്കില്‍ സിസോദിയ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് ലക്ഷം രൂപ കൊടുത്താല്‍ മതിയെന്നും അദ്ദേഹം തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.