ഗുൽബെർഗ് വധക്കേസ്: വിധിയിൽ തൃപ്തിയില്ലെന്ന് ടീസ്റ്റ

അഹമ്മദാബാദ്: ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ വിധിയിൽ പൂർണ തൃപ്തയല്ലെന്ന് സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, എന്നാൽ വിധിയിൽ തനിക്ക് നിരാശയാണുള്ളതെന്നും അവർ വ്യക്തമാക്കി

കോടതി വിധി വിശദമായി പഠിച്ച ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ് സെതല്‍വാദ് വ്യക്തമാക്കി. കുറ്റകരമായ ഗൂഢാലോചന നടന്ന കേസാണിത്. പ്രതികളായ 24 പേർക്കും ജീവപര്യന്തം ശിക്ഷ നൽകേണ്ടതായിരുന്നു. അതിൽ കുറഞ്ഞ ശിക്ഷയല്ല പ്രതികൾ അർഹിക്കുന്നത്. ടീസ്റ്റ സെതൽവാദിന്‍റെ നേതൃത്തിലുള്ള സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ പ്രവർത്തന ഫലമായാണ് കേസിൽ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.