Posted On
date_range Updated On
date_range ക്ഷേത്രം അശുദ്ധമാക്കിയെന്ന്; ജമ്മുവില്‍ സംഘര്‍ഷം
ജമ്മു: മാനസികരോഗിയെന്ന് കരുതുന്നയാള്‍ ക്ഷേത്രം അശുദ്ധമാക്കിയതിനെ തുടര്‍ന്ന് ജമ്മുവില്‍ നേരിയ സംഘര്‍ഷം. നഗരത്തിലെ ചില ഭാഗങ്ങളില്‍ ക്രമസമാധാന സാഹചര്യം പരിഗണിച്ച് മൊബൈല്‍ സര്‍വിസുകള്‍ സസ്പെന്‍ഡ് ചെയ്യുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടോടെ പ്രദേശം സാധാരണ നിലയിലായതായും പൊലീസ് സന്നാഹം തുടരുകയാണെന്നും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. രൂപ് നഗറിനടുത്ത പുരാതന ക്ഷേത്രത്തില്‍ മാനസികരോഗിയെന്ന് കരുതുന്നയാള്‍ കയറിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.