ന്യൂഡൽഹി: സാമുദായിക സ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗം നടത്തിയതിന് വി.എച്ച്.പി നേതാവ് സാധ്വിപ്രാചിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. ബഹുജൻ മുക്തി മോർച്ച പ്രവർത്തകൻ സന്ദീപ് കുമാറിെൻറ പരാതിയിലാണ് സാധ്വി പ്രാചിക്കെതിരെ േകസടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 A(വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുക) ,153 B(ദേശീയോദ്ഗ്രഥനത്തെ അപായപ്പെടുത്തുന്ന രീതിയിൽ അസത്യ പ്രസ്താവന നടത്തൽ) വകുപ്പുകൾ ചേർത്താണ് കേസ് .
ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്ലിം വിമുക്തമാക്കാനുള്ള സമയമാണെന്നുമാണ് പ്രാചി പറഞ്ഞത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിൽ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം നടന്ന സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് പ്രാചിയുടെ വിവാദ പ്രസംഗം. റൂർക്കിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 32 പേര്‍ക്ക് പരിക്കേറ്റിരുന്നു.ഖാണ്‍പൂര്‍ എം.എൽ.എ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യെൻറ വീട് അക്രമിക്കപ്പെട്ടിരുന്നു.ഇൗ സംഭവങ്ങൾ നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.