Posted On
date_range Updated On
date_range സെൽഫിയെടുക്കുന്നതിനിടെ ഡാമിൽ വീണ് വിദ്യാർഥികൾ മരിച്ചു
വഡോദര: സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ ചെക്ഡാമിെൻറ മുകളിൽ നിന്ന് വീണ് യുവാക്കൾ മുങ്ങി മരിച്ചു. വഡോദരയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സിന്ദ്റോത് ഡാമിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഒഴിവു സമയം ചെലവഴിക്കാനെത്തിയ നാലംഗ സംഘത്തിൽ രണ്ട് പേരാണ് മരിച്ചത്. ഇവരിലൊരാൾ ഡാമിെൻറ സമീപം കുളിക്കുകയും മറ്റ് മൂന്ന്പേർ സെൽഫിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ കാൽ വഴുതിവീണ ഒരാളെ രക്ഷിക്കാൻ മറ്റുള്ളവർ ചാടുകയും രണ്ട്പേരെ കാണാതാവുകയും ഒരാൾ രക്ഷപ്പെടുകയുമായിരുന്നു. പീന്നീട് മുങ്ങൽ വിദഗ്ധരെത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. ജയേഷ് ഭരിയ എന്ന 23 കാരനും ഭാരത് പർമാർ എന്ന 24 കാരനുമാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.