Posted On
date_range Updated On
date_range ബി.ജെ.പി ദേശീയ ഭാരവാഹി യോഗത്തിൽ സി.പി.എമ്മിനെതിരെ പ്രമേയം
അലഹബാദ്: ബിജെപി ദേശീയ ഭാരവാഹി യോഗത്തില്‍ സി.പി.എമ്മിനെതിരെ രാഷ്ട്രീയ പ്രമേയം. സി.പി.എം കേരളത്തില്‍ അക്രമം അഴിച്ച് വിടുകയാണെന്നും പാർട്ടിക്കെതിരെ സംഘടിതമായി ആക്രമണം നടത്തുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. സി.പി.എം നടത്തുന്ന അക്രമങ്ങളെ ഭാരവാഹി യോഗം അപലപിച്ചു.കേരളത്തില്‍ ബി.ജെ.പി നടത്തിയ മുന്നേറ്റം യു.ഡി.എഫ് – എൽ.ഡി.എഫ് കൂട്ടുകെട്ടിനെതിരായ വിജയമാണെന്ന് യോഗം വിലയിരുത്തി. രാഷ്ട്രീയ പ്രമേയം വൈകിട്ട് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പാസാക്കും.
അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍, കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ നേതാക്കൾ ദേശീയ ഭാരവാഹി യോഗത്തിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.