1984 ലെ സിഖ് വിരുദ്ധ കലാപം; 75 കേസുകളിൽ പുനരന്വേഷണത്തിന്​ ഉത്തരവിട്ടു

ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധി വധത്തെ തുടര്‍ന്ന് 1984ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് എഴുതിത്തള്ളിയ 75 കേസുകള്‍ പുനരന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം ഒരുങ്ങുന്നു. കുടത്തിലടച്ച ഭൂതത്തെ ബി.ജെ.പിയുടെ താല്‍പര്യപ്രകാരം തുറന്നുവിടുന്നത് പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, കോണ്‍ഗ്രസിന് വലിയ തലവേദനയായേക്കും.

സിഖ് കൂട്ടക്കുരുതിയില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 2733 പേര്‍ വധിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട 237 കേസുകളില്‍ നടപടികള്‍ അവസാനിപ്പിച്ചത് മതിയായ തെളിവുകളില്ലാതെയും ഇരകളെ കണ്ടത്തൊന്‍ കഴിയാതെയുമാണ്. എന്നാല്‍, രേഖകള്‍ പരിശോധിച്ച പ്രത്യേകാന്വേഷണ സംഘം ഇതില്‍ 75 കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ കേസുകളുടെ ഇരകളും സാക്ഷികളും അന്വേഷണവുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച് പരസ്യം നല്‍കും. പൊതുജനങ്ങളില്‍നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കും.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം, സിഖ് കൂട്ടക്കൊല കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിരവധി സിഖ് സംഘടനകള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. പഞ്ചാബ് ഭരിക്കുന്ന ബി.ജെ.പി സഖ്യകക്ഷി ശിരോമണി അകാലിദളിന്‍െറയും താല്‍പര്യം ഇതാണ്. ഇതേതുടര്‍ന്നാണ് എഴുതിത്തള്ളിയ കേസുകള്‍ പുനരന്വേഷിക്കാന്‍ തെളിവുകളുണ്ടോ എന്ന് കണ്ടത്തെുന്നതിന് ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചത്. പുനരന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സിഖ് കൂട്ടക്കൊല നടന്ന് 32 വര്‍ഷത്തിനിടെ അന്വേഷണത്തിനായി 10 കമ്മിറ്റികളും കമീഷനുകളും രൂപവത്കരിച്ചിരുന്നു. സിഖ് കൂട്ടക്കൊലക്കു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നതിന്‍െറ പേരില്‍ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ഭാവി തകര്‍ന്നു. ഇപ്പോള്‍ പഞ്ചാബിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട കമല്‍നാഥിന്‍െറ പേരും കൂട്ടക്കൊല കേസുകള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.