കൊൽക്കത്ത: ഇണചേരാൻ വിസമ്മതിച്ച പെൺകണ്ടാമൃഗത്തെ രണ്ട് ആൺ കണ്ടാമൃഗങ്ങൾ ചേർന്ന് കുത്തിക്കൊന്നു.അഞ്ച് വർഷം പ്രായമാണ് പെൺകണ്ടാമൃഗത്തിനുള്ളത്. പശ്ചിമ ബംഗാളിൽ അലിപർദൂർ ജില്ലയിലെ ജൽദപാറ നാഷണൽ പാർക്കിലാണ് സംഭവം. ഇതിന് മുമ്പും പാർക്കിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മുതിർന്ന മൃഗശാല ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരാഴ്ച്ചക്കുള്ളിൽ മൂന്ന് മൃഗങ്ങളാണ് മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ടാമൃഗത്തിെൻറ പല്ലുകൾ കൂർത്തതും മൂർച്ചയുള്ളതുമാണ്. അത് കൊണ്ടാണ് പെൺകണ്ടാമൃഗത്തെ ആൺ കണ്ടാമൃഗം ഉപദ്രവിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
ഒറ്റക്കൊമ്പുള്ള കണ്ടാമൃഗങ്ങളാണ് ജൽദപാറ നാഷണൽ പാർക്കിലുള്ളത്.ഗോരുമാറ,കസിരംഗ,മനാസ് തുടങ്ങിയ നാഷണൽ പാർക്കിലും ഒറ്റക്കൊമ്പുള്ള കണ്ടാമൃഗങ്ങളെ കണ്ട് വരുന്നു.കഴിഞ്ഞ ബുധനാഴ്ച്ച ചിലപാത കാടുകളിൽ 4 വർഷം പ്രായമുള്ള ആന അസ്ഥി തകർന്നത് മൂലം മരിച്ചിരുന്നു. 2015 ഫെബ്രുവരി 10ന് കണ്ടാമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.