ഛത്തീസ്​ഗഡിൽ ബി.​ജെ.പി നേതാവിനെ കഴുത്തറുത്ത്​ കൊന്നു

റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ  ബി.ജെ.പി നേതാവിനെ കഴുത്തറുത്ത് കൊന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂർ ജില്ലയിലെ സിലാ പഞ്ചായത്ത് അംഗവും മുൻ സ്കൂൾ പ്രിൻസിപ്പലുമാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെ മാവോയിസ്റ്റുകൾ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയശേഷം പിന്നീട് ഇയാളുടെ മൃതദേഹം സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. മദ്ദേഡ് പൊലീസ് സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയായിട്ടാണ് സംഭവം നടന്ന ഗ്രാമം. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.