എന്‍.എസ്.ജി അംഗത്വം: ഇന്ത്യക്ക് പൂർണ പിന്തുണയെന്ന് മെക്സികോ

മെക്സികോ സിറ്റി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകുന്നതിന് ഇന്ത്യക്ക് പൂർണ പിന്തുണ നൽകുമെന്ന് മെക്സിക്കൻ പ്രസിഡന്‍റ് എൻറികോ പെനാറിറ്റോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പെനാറിറ്റോ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.എസ്.ജി അംഗത്വ വിഷയത്തിൽ അമേരിക്കയും സ്വിറ്റ്സർലാൻഡും ഇന്ത്യക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

മെക്സിക്കോയുമായി ചേർന്ന് അന്താരാഷ്ട്ര സൗരോർജ സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഊർജ സുരക്ഷയിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് മെക്സികോ. ദീർഘകാല പങ്കാളിത്തത്തിനാണ് ശ്രമിക്കുന്നത്. എന്‍.എസ്.ജി അംഗത്വത്തിന് പിന്തുണ നൽകിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ് മെക്സികോ എന്നും മോദി ചൂണ്ടിക്കാട്ടി.

മെക്സികോ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1986ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മെക്സികോയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. 2012ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്  ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മെക്സികോ സന്ദർശിച്ചിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.