കെ.കെ. കത്യാല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും ദ ഹിന്ദു പത്രത്തിന്‍െറ റെസിഡന്‍റ് എഡിറ്ററുമായിരുന്ന കെ.കെ. കത്യാല്‍ അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ദ സ്റ്റേറ്റ്സ്മാന്‍, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങി പ്രമുഖ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച കത്യാല്‍, അടിയന്തരാവസ്ഥക്കുശേഷം ഹിന്ദുവില്‍ ചേര്‍ന്നു.

1986ല്‍ ഡല്‍ഹി എഡിഷന്‍ തുടങ്ങിയപ്പോള്‍ കത്യാല്‍ ആയിരുന്നു ബ്യൂറോ ചീഫ്. നയതന്ത്ര രംഗത്തും രാഷ്ട്രീയവൃത്തങ്ങളിലും വിപുലമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചു. 1994ല്‍ ജി.കെ. റെഡ്ഡി പുരസ്കാരം പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവില്‍നിന്ന് ഏറ്റുവാങ്ങി. 2004ല്‍ അസോസിയേറ്റ് എഡിറ്ററായിരിക്കെയാണ് ഹിന്ദുവില്‍നിന്ന് വിരമിച്ചത്. വിരമിച്ചതിനുശേഷം സൗത് ഏഷ്യ ഫ്രീ മീഡിയ അസോസിയേഷന്‍ (സാഫ്മ) ഇന്ത്യാ ചാപ്റ്റര്‍ പ്രസിഡന്‍റായിരുന്നു. യു.എസിന്‍െറ ഇന്‍ഫര്‍മേഷന്‍ സര്‍വീസസുമായും സഹകരിച്ചു.  ഇപ്പോള്‍ പാകിസ്താന്‍െറ ഭാഗമായ ജാങ്ങിലായിരുന്നു ജനനം. ഭാര്യ: സുദര്‍ശന്‍. മക്കള്‍ അനിതയും സുഗിതയും മാധ്യമപ്രവര്‍ത്തകരാണ്. നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി അനുശോചിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.