Posted On
date_range Updated On
date_range മല്യക്കെതിരായ വണ്ടിച്ചെക്ക് കേസില്‍ വിധി പറയുന്നത് മാറ്റി
ഹൈദരാബാദ്: ബാങ്കുകളില്‍ 9000 കോടി രൂപ കുടിശ്ശിക വരുത്തി മുങ്ങിയ വിജയ് മല്യക്കും പ്രവര്‍ത്തനം നിലച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുമെതിരായ രണ്ട് വണ്ടിച്ചെക്ക് കേസില്‍ വിധി പറയുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി.
ജി.എം.ആര്‍ ഹൈദരാബാദ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് പരാതി നല്‍കിയത്. രണ്ട് കേസിലും മല്യയും കിങ്ഫിഷര്‍ എയര്‍ലൈന്‍സും കുറ്റക്കാരാണെന്ന് മൂന്നാം സ്പെഷല്‍ മജിസ്ട്രേറ്റ് കോടതി കണ്ടത്തെിയിരുന്നു. 50 ലക്ഷം വീതം രൂപയുടേതാണ് രണ്ട് കേസുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.