പത്താന്‍കോട്ട്: എൻ.ഐ.എക്ക് പാകിസ്താൻ അനുമതി നൽകാത്തത് വഞ്ചന -രാജ്നാഥ് സിങ്

പത്താന്‍കോട്ട് (പഞ്ചാബ്): പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലെ തീവ്രവാദ ആക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് പാകിസ്താൻ സന്ദർശനത്തിന് അനുമതി നൽകിയില്ലെങ്കിൽ അത് ഇന്ത്യയോടുള്ള കടുത്ത വഞ്ചനയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അന്വേഷണത്തിന് എൻ.ഐ.എ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തിയപ്പോൾ തന്നെ തീരുമാനിച്ചതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

എന്നാല്‍, ഇതുവരെ എൻ.ഐ.എക്ക് രാജ്യം സന്ദര്‍ശിക്കുന്നതിന് പാകിസ്താന്‍ അനുമതി നല്‍കിയിട്ടില്ല. പാക് സർക്കാറിന്‍റെ ഈ നിലപാട് ഭീകരവാദത്തെ സഹായിക്കുന്നതിനല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടെന്നും രാജ്നാഥ് സിങ് പത്താൻകോട്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരവാദികള്‍ പാകിസ്താനില്‍ നിന്നാണ് എത്തിയതെന്ന് വ്യക്തമാണ്. ഇന്ത്യ വളരെ ഗൗരവത്തോടെയാണ് ഈ സംഭവത്തെ സമീപിക്കുന്നത്. എന്നാല്‍, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തിന് കശ്മീര്‍ ഒരു കാരണമല്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.