മുംബൈ: മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് കഡ്സെ വിവിധ ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമുമായുള്ള വിവാദ ഫോണ്‍വിളി, 'ഡി കമ്പനി’യുടെ ബിനാമി സ്വത്തുക്കളുമായി ബന്ധം, പൂനെയില്‍ വ്യവസായിക മേഖലയില്‍ ഭാര്യയുടേയും മരുമകന്‍േറയും പേരില്‍ കുറഞ്ഞ വിലക്ക് ഭൂമി വാങ്ങല്‍ എന്നീ കഡ്സെക്കെതിരായുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് ഇന്‍റലിജന്‍സ് കണ്ടത്തെിയിരുന്നു. ഇവ വിവാദമായ സാഹചര്യത്തിലാണ് കഡ്സെക്ക് മന്ത്രി പദവി ഒഴിയേണ്ടി വന്നത്.
ദാവൂദ് ഇബ്രാഹീമുമായി പല തവണ ബന്ധം പുലര്‍ത്തിയതാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയായ കഡ്സയെ പ്രതിക്കൂട്ടിലാക്കിയ ഏറ്റവും പുതിയ ആരോപണം. 2015 സെപ്റ്റംബര്‍ അഞ്ചിനും 2016 ഏപ്രില്‍ അഞ്ചിനും ഇടയില്‍ നിരവധി തവണ കഡ്സെയുടെ നമ്പറിലേക്ക് ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയിലുള്ള നമ്പറില്‍നിന്ന് വിളി വന്നുവെന്നാണ് ആരോപണം. ഗുജറാത്തുകാരനായ എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭംഗാളെ പാക് ടെലിഫോണ്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയാണ് വിവരം ചോര്‍ത്തിയത്.
ആരോപണങ്ങള്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ച സാഹചര്യത്തില്‍ കഡ്സയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം മഹാരാഷ്ട്ര ഘടകത്തെ അറിയിക്കുകയായിരുന്നു. വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭയില്‍ റവന്യൂ, വഖഫ് ബോര്‍ഡ് ചുമതല വഹിച്ചിരുന്നത് ഏക്നാഥ് കഡ്സെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.