മുംബൈ: മലയാളി കരസേനാ ഉദ്യോഗസ്ഥന്‍ അടക്കം 19 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായ മഹാരാഷ്ട്രയിലെ പുല്‍ഗാവ് സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോ അടക്കമുള്ള ആയുധപ്പുരകള്‍ അപകടനിലയിലാണെന്ന കംട്രോളര്‍-ഓഡിറ്റര്‍ ജനറലിന്‍െറ (സി.എ.ജി ) മുന്നറിയിപ്പ് അധികൃതര്‍ അവഗണിച്ചെന്ന് ആരോപണം. കഴിഞ്ഞ വര്‍ഷമാണ് സി.എ.ജി റിപ്പോര്‍ട്ട് നല്‍കിയത്.
രാജ്യത്തെ സൈനിക ആയുധപ്പുരകളില്‍ അപകടം പതിയിരിക്കുന്നുവെന്നും തീപിടിത്തസാധ്യത ഏറെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തീപിടിത്തം നേരിടാനുള്ള സജ്ജീകരണം അപര്യാപ്തമാണെന്ന മുന്നറിയിപ്പാണ് സി.എ.ജി നല്‍കിയത്. എട്ട് സൈനിക ഡിപ്പോകളില്‍ നടത്തിയ പരിശോധനയില്‍ അഗ്നിശമനസേനാംഗങ്ങളുടെ കമ്മി 467 ശതമാനവും അഗ്നിശമന ഉപകരണങ്ങളുടെ പോരായ്മ 65 ശതമാനമാണെന്നുമാണ് കണ്ടത്തെല്‍.
ശേഷി മെച്ചപ്പെടുത്താന്‍ അധികൃതര്‍ 2011ല്‍ തുടക്കമിട്ടെങ്കിലും 2013 മാര്‍ച്ചുവരെ പൂര്‍ത്തിയാക്കാനായിട്ടില്ളെന്നും സി.എ.ജി ചൂണ്ടിക്കാട്ടി. കൂടാതെ, പടക്കോപ്പുകളില്‍ 18 ശതമാനവും താല്‍ക്കാലിക സംവിധാനത്തിലാണ് സൂക്ഷിക്കുന്നതെന്നും സി.എ.ജി കണ്ടത്തെി. പുല്‍ഗാവിന് മുമ്പും സൈനിക ഡിപ്പോകളില്‍ തീപിടിത്തവും സ്ഫോടനവുമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇവയെല്ലാം സുരക്ഷാസംവിധാനങ്ങളിലെ പിഴവുമൂലമായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുല്‍ഗാവിലെ സൈനിക ആയുധപ്പുരയില്‍ തീപിടിത്തമുണ്ടായത്.
130 ടണ്‍ ടാങ്ക്വേധ മൈനുകള്‍ പൊട്ടിത്തെറിച്ച് വന്‍ ദുരന്തമാണുണ്ടായത്. 13 അഗ്നിശമനസേനാംഗങ്ങള്‍ അടക്കം 19 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡിപ്പോയിലെ 10 ഷെഡുകളിലൊന്നിലായിരുന്നു തീപിടിത്തം. ഈ ഷെഡില്‍ ഉള്‍ക്കൊള്ളാവുന്നതിലേറെ പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നതായി സൈനികകേന്ദ്രങ്ങള്‍ പറയുന്നു. സൈനികരുടെ പിഴവാണ് ആളപായത്തിന് വഴിവെച്ചതെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. സ്ഫോടനസാധ്യത അറിഞ്ഞിട്ടും സൈനിക ഉദ്യോഗസ്ഥര്‍ തീയണക്കാനാണ് ആവശ്യപ്പെട്ടതെന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.