Posted On
date_range Updated On
date_range പട്യാലയില്‍ ആയുധധാരികള്‍ കാര്‍ തട്ടിയെടുത്തു
പട്യാല: പഞ്ചാബിലെ പട്യാലയില്‍ ആയുധധാരികളായ നാലു പേര്‍ ചേര്‍ന്ന് കാര്‍ തട്ടിയെടുത്തതായി പരാതി. ദഷ്മേഷ് നഗര്‍ സ്വദേശിയായ വരുണ്‍ ജെയ്നാണ് (25) പരാതി നല്‍കിയിരിക്കുന്നത്.
പുലര്‍ച്ചെ അഞ്ചിന് ഗുരുദ്വാരയിലേക്ക് പോവുകയായിരുന്ന തന്നെ വീടിനു മുന്നില്‍ വെച്ച് മുഖംമൂടി ധരിച്ചത്തെിയ സംഘം ആക്രമിച്ച് കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം സിര്‍ഹിന്ദ് റോഡില്‍ ഉപേക്ഷിച്ച സംഘം ഹിന്ദിയാണ് സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് പൊലീസ് നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് പഞ്ചാബില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.