Posted On
date_range Updated On
date_range രോഹിതിന്‍െറ മരണം: ജുഡീഷ്യല്‍ കമീഷന്‍ അന്വേഷിക്കും
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമീഷനെ നിയമിച്ചു. അലഹബാദ് ഹൈകോടതി റിട്ട. ജഡ്ജി അശോക്കുമാര്‍ രൂപന്‍വാളിനെയാണ് നിയമിച്ചത്. കമീഷന്‍ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയം അറിയിച്ചു. രോഹിതിന് നീതിയാവശ്യപ്പെട്ട് നിരാഹാരസമരം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും സമരരംഗത്തുണ്ട്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം ശക്തമായി തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.