ന്യൂഡല്‍ഹി: കൊച്ചിയടക്കം സ്മാര്‍ട് സിറ്റികളായി വികസിപ്പിക്കേണ്ട 20 നഗരങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 50 ലക്ഷത്തിലധികം ജനസംഖ്യയുളള നഗരങ്ങളെയാണ് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയില്‍ പെടുത്തി സ്മാര്‍ട് സിറ്റികളായി വികസിപ്പിക്കുന്നത്. കേന്ദ്ര നഗരകാര്യ വികസന മന്ത്രി വെങ്കയ്യ നായിഡു ആണ് സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കേണ്ട നഗരങ്ങളുടെ പേര് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ 200 കോടി രൂപയൂം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 100 കോടിയും ഓരോ നഗരത്തിനും അനുവദിക്കും.
ഭുവനേശ്വര്‍(ഒഡീഷ), പൂണൈ(മഹാരാഷ്ട്ര), ജയ്പൂര്‍(രാജസ്ഥാന്‍), സൂറത്ത്(ഗുജറാത്ത്),കൊച്ചി(കേരളം), അഹ്മദാബാദ്(ഗുജറാത്ത്), ജബല്‍പൂര്‍(മധ്യപ്രദേശ്), വിശാഖ പട്ടണം(ആന്ധ്രാ പ്രദേശ്), സോലാപൂര്‍(മഹാരാഷ്ട്ര), ദേവങ്കിരി(കര്‍ണാടക), ഇൻഡോര്‍(മധ്യപ്രദേശ്), എന്‍.ഡി.എം.സി(മധ്യപ്രദേശ്), കോയമ്പത്തൂര്‍(തമിഴ്നാട്), കാക്കിനാടാ(ആന്ധ്രാ പ്രദേശ്), ബെല്‍ഗാം(കര്‍ണാടക), ഉദയ്പൂര്‍(രാജസ്ഥാന്‍), ഗുവാഹത്തി(ആസാം), ചെന്നൈ(തമിഴ്നാട്), ലൂധിയാന(പഞ്ചാബ്), ഭോപ്പാല്‍(മധ്യപ്രദേശ്). ഇത്രയുമാണ് തെരഞ്ഞെടുത്ത നഗരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.