സാഹിത്യകാരന്‍ ജയമോഹന്‍ പത്മശ്രീ നിരസിച്ചു

നാഗര്‍കോവില്‍: പ്രശസ്ത തമിഴ് -മലയാളം സാഹിത്യകാരന്‍ ജയമോഹന്‍ റിപ്പബ്ളിക് ദിനാചരണത്തോടനുബന്ധിച്ച്  കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച പത്മശ്രീ പുരസ്കാരം നിരസിച്ചു. തന്‍െറ ഫേസ്ബുക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ പുരസ്കാര വിവരം അറിയിച്ച സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥനെ പുരസ്കാരം നിരസിക്കുന്നതായി അദ്ദേഹം അറിയിച്ചു.

പുരസ്കാരം നിരസിച്ചതിനെക്കുറിച്ച് ജയമോഹന്‍ തന്‍െറ ഫേസ്ബുക് പേജില്‍ വിശദീകരിക്കുന്നതിങ്ങനെ:  വെണ്‍മുരശ്’ എന്ന ഓണ്‍ലൈന്‍ പേജില്‍ എഴുതിവരുന്ന മഹാഭാരത കാഴ്ചപ്പാടിനെക്കുറിച്ചുള്ള നോവലാണ് പുരസ്കാരത്തിന് കാരണമായത്. എന്നാല്‍, ഈ നോവലിനെക്കുറിച്ച് സുഹൃദ്വലയങ്ങള്‍ക്കിടയില്‍ ഉണ്ടായ ചര്‍ച്ചകളും അതിന്‍െറ ഫലമായുണ്ടായ മാനസികസംഘര്‍ഷവുമാണ് പുരസ്കാരം നിരസിക്കാന്‍ കാരണം.

തന്‍െറ ആശയങ്ങള്‍ ആശങ്കകള്‍ക്കിടയാക്കുന്നത് ഇഷ്ടപ്പെടുന്നില്ളെന്നും അദ്ദേഹം പറയുന്നു. മുപ്പത് വര്‍ഷമായി താന്‍ കടന്നുവന്ന പാതയില്‍ ഒരു പുരസ്കാരം കൂടി ചേരുകയാണെങ്കില്‍ തന്‍െറ സത്യാവസ്ഥ ചോദ്യംചെയ്യപ്പെടും. അത് ഒഴിവാക്കേണ്ടത് തന്‍െറ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.