ചെന്നൈ പ്രളയത്തില്‍പ്പെട്ട ആഡംബര കാറുകള്‍ ലേലത്തിന്

ചെന്നൈ: കേട്ടാല്‍ വിശ്വാസം തോന്നില്ളെങ്കിലും സത്യമാണ്. രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ ചെന്നൈയില്‍നിന്ന് ഓഡി, ബി.എം.ഡബ്ള്യു, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകള്‍ സ്വന്തമാക്കാം. ഡിസംബറിലെ ചെന്നൈ പ്രളയത്തില്‍ കേടുപടുകള്‍ വന്ന ആയിരക്കണക്കിന് കാറുകളാണ് വില്‍പനക്കായി വെച്ചിരിക്കുന്നത്.  

ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇത്തരം കാറുകള്‍ അടിസ്ഥാന വില നിര്‍ണയിച്ച് ലേലത്തില്‍ വെച്ചിരിക്കുന്നത്. copart.in എന്ന വെബ്സൈറ്റിലൂടെയാണ് വില്‍പന. 2011 മോഡലായ ഓഡി എ ഫോര്‍ കാറിന് മൂന്ന് ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നതെന്ന് ലേലച്ചുമതലയുള്ള അഭിഷേക് ഗൗതം പറഞ്ഞു. പോഷെ സ്പോര്‍ട്സ് സ്കൂപ് കാറുകള്‍ക്ക് അഞ്ചുമുതല്‍ 15 ലക്ഷം വരെയാണ് വില. വിലപേശിയാല്‍  ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേടുപാടുകള്‍ തീര്‍ത്താല്‍ നിരത്തിലിറക്കാമെന്നും ഇന്‍ഷുറന്‍സ് കമ്പനി ഉറപ്പു തരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.