മോദിയുടെ പുതിയ നെഞ്ചളവ് 50 ഇഞ്ച്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചളവ് അധികാരത്തിലേറി 20 മാസം കൊണ്ട്  ‘ഒൗദ്യോഗികമായി’ ആറ് ഇഞ്ച് കുറഞ്ഞു. 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെട്ട മോദിക്കിപ്പോള്‍ നെഞ്ചളവ് 50 ഇഞ്ചാ ണ്. ലഖ്നോവിലെ ബാബാ സാഹെബ് അംബേദ്കര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കേണ്ട പ്രത്യേക വസ്ത്രത്തിന് ഉണ്ടാകേണ്ട നെഞ്ചളവ് 50 ഇഞ്ച് എന്നാണ് സര്‍വകലാശാല അധികൃതര്‍ തയ്യല്‍ക്കാരനെ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ്.
തീരുമാനങ്ങളുടെ ധീരതക്ക് അടയാളമെന്ന നിലയിലാണ് 56 ഇഞ്ച് നെഞ്ചളവ് മോദി മുമ്പ് അവകാശപ്പെട്ടത്. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തിന്‍െറ അളവുകള്‍ സര്‍വകലാശാല അധികൃതര്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ആവശ്യപ്പെട്ടപ്പോഴാണ് ‘കള്ളി’ വെളിച്ചത്തായത്. സുവര്‍ണ വേഷമാണ് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി ധരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.