ദലിതര്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നു; അക്രമികള്‍ക്ക് ശിക്ഷയുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ദലിതുകള്‍ക്കെതിരായ അതിക്രമം അടിക്കടി വര്‍ധിക്കുന്നു. കൊലപാതകം, ശാരീരിക ഉപദ്രവം, ലൈംഗിക അതിക്രമം എന്നിവ വര്‍ഷംതോറും വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ, പട്ടിക ജാതി-വര്‍ഗങ്ങള്‍ക്കുള്ള ദേശീയ കമീഷന്‍ എന്നിവ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. 1991- 2014 കാലത്ത് 25 വര്‍ഷത്തിനകം 13,766 ദലിതരാണ് കൊല്ലപ്പെട്ടത്. 2014ല്‍ മാത്രം 2233 ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. 744 പേര്‍ കൊല്ലപ്പെട്ടു.  755 പേരെ തട്ടിക്കൊണ്ടുപോയി. കൊള്ള, ഭൂമി അപഹരണം തുടങ്ങിയ കുറ്റകൃത്യങ്ങളിലും വന്‍ വര്‍ധനയാണ്. ഈ അക്രമങ്ങള്‍ക്കെല്ലാം പുറമെ കേസന്വേഷിക്കുന്നവരും ജാതിവിവേചനത്തോടെ നിയമത്തെ നയിക്കുന്നതിനാല്‍ കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നത് വല്ലപ്പോഴുമാണെന്ന് കണക്കിലുണ്ട്. 25 വര്‍ഷത്തെ ആറര ലക്ഷത്തോളം കേസുകളില്‍ നടത്തിയ പഠനത്തില്‍ മൂന്നു ശതമാനം കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.